ജമ്മു: ഈ വർഷം മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 തീവ്രവാദികളാണെന്ന് റിപ്പോർട്ടുകൾ. ഈ തീവ്രവാദികളെയെല്ലാം സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
166 പ്രാദേശിക ഭീകരരെയുൾപ്പെടെ സൈന്യം 2020-ൽ ആകെ വധിച്ചത് 203 ഭീകരരെയാണ്. സൈന്യവും ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ജമ്മുകശ്മീരിൽ ഈ വർഷം 96 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഈ ആക്രമണങ്ങളിൽ 43 പേർ കൊല്ലപ്പെടുകയും 92 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെയെണ്ണം കുറവാണ്.
2019-ൽ ആകെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത് 152 തീവ്രവാദികളെയാണ്. അതിൽ 120 പ്രാദേശിക തീവ്രവാദികളും 32 പാകിസ്ഥാൻ തീവ്രവാദികളുമാണ് ഉണ്ടായിരുന്നത്. ജമ്മുകശ്മീരിൽ 2018-ൽ, 257 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post