സൂപ്പർഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വിന്റെ റിലീസ് പ്രഖ്യാപനം നടത്തി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ തന്നെയാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിട്ടുണ്ട്.
മോഹന്‍ലാലും ആമസോണ്‍ പ്രൈം വിഡിയോയും ചേര്‍ന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തേര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്.
‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post