ഡല്‍ഹി: അമേരിക്കയുടെ പക്കല്‍ നിന്നും രണ്ട് പ്രിഡേറ്റര്‍ ഡ്രോണുകള്‍ ലീസിനെടുത്തതിന് പിന്നാലെ 10 ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍.1,300 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
ബയ് ഗ്ലോബല്‍ കാറ്റഗറിയുടെ കീഴിലെ തുറന്ന ലേലത്തിലൂടെയാകും ഡ്രോണുകള്‍ വാങ്ങുക. ഡ്രോണുകള്‍ ലഭ്യമായാല്‍ ഇവ നിരീക്ഷണത്തിനായി യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ വാങ്ങുന്നത്. അമേരിക്കയുടെ പക്കല്‍ നിന്നും സീ ഗാര്ഡിയന് ഡ്രോണുകള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മഡഗാസ്കര്‍ മുതല്‍ മലാക്ക വരെ നിരീക്ഷണത്തിന് ഇവ ഉപകരിക്കുമെന്നും നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു.
30 മണിക്കൂര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ ശേഷിയുള്ള പ്രിഡേറ്റര്‍ ഡ്രോണുകള്‍ അടുത്തിടെയാണ് നാവിക സേനയുടെ ഭാഗമായത്.
Discussion about this post