മംഗളൂരു: പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകർ കര്‍ണാടകയില്‍ അറസ്റ്റിൽ. ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയാഘോഷത്തിനിടെ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് പിലിചഡികല്ലു കുവെട്ടു നിവാസികളായ മുഹമ്മദ് ഇര്‍ഷാദ് (22), ദാവൂദ് (36), ഇസാഖ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ബല്‍ത്തങ്ങാടി ഉജിറെ എസ്.ഡി.എം.പി. യു. കോളജിന് മുന്നിലാണ് സംഭവം.
‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ബല്‍ത്തങ്ങാടി ബി.ജെ.പി എം.എല്‍.എ. ഹരീഷ് പൂഞ്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post