തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് ആത്മഹത്യ ചെയ്തത്. അമ്പത് വയസ്സായിരുന്നു. ഇദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനി കഴിഞ്ഞ 145 ദിവസമായി പൂട്ടിക്കിടക്കുകയാണ്. കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ ഇദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു.
പൂട്ടിക്കിടക്കുന്ന കമ്പനി നിരവധി ചർച്ചകൾ നടത്തിയിട്ടും ഇതു വരെയും തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്ന നിലപാടിൽ തൊഴിലാളികൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
Discussion about this post