തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം. മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി നേടിയത്. ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചത്.
സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റർ എന്ന സ്ഥാപനമാണ്.2017 ലാണ് ഈ സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്വപ്ന ഒരു ലക്ഷത്തിലധികം രൂപയാണ് നല്‍കിയത്. അതേസമയം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വപ്നയുടെ ലോക്കറിലെ പണം കമീഷനാണോ കള്ളക്കടത്ത് വരുമാനമാണോ എന്ന കാര്യത്തില്‍ ഏജന്‍സികളുടെ വിരുദ്ധ നിലപാടുകള്‍ കോടതി തന്നെ ചോദ്യം ചെയ്തിരുന്നു. വിചാരണവേളയില്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമാകാനും സാധ്യതയുണ്ടെന്ന് നിയമവിദ്ഗ്ധര്‍ പറയുന്നു.
ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില് പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുകയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവര്‍ത്തിക്കുന്നു.












