കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കാരയ്ക്കയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 268 ഗ്രാം സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ്ചെയ്തു. ഇന്‍ഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. 90 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്.
സ്വര്‍ണത്തിന് നാലുലക്ഷം രൂപ വിലവരും. കാസര്‍കോട് പെരിയ സ്വദേശി മുഹമ്മദ് ബഷീറാണ് കാരയ്ക്കയിലും ചോക്ലേറ്റിലുമായി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷൂസിലും വസ്ത്രത്തിലുമായി ഒളിപ്പിച്ചാണ് മുഹമ്മദ് കാസിം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 178 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ഇതിന് 9.2 ലക്ഷം രൂപ വിലവരും.
Discussion about this post