കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ഒരു കോടി രൂപ നല്‍കിയ ബോളിവുഡ് താരവും, പഞ്ചാബി ഗായകനുമായ ദില്‍ജിത്ത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സെര്‍വേറ്ററി എന്ന സംഘടനയുടെ പരാതിയിലാണ് അന്വേഷണം. യുകെയിലുള്ള സ്പീഡ് റെക്കോഡ്‌സ് എന്ന കമ്പനി കര്‍കസമരത്തിനായി വിദേശത്ത് നിന്ന് അനധികൃതമായി പണം എത്തിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
read also: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയായ ഭാഗ്യവാൻ ഇതാണ്
ഡിസംബര്‍ 27നാണ് പരാതി നല്‍കിയത്.ഷഹീന്‍ ബാഗ് സമരത്തിലെ ബില്‍ക്കിസ് ബാനുവിനെതിരെ നടി കങ്കണയുടെ വിവാദ പരാമര്‍ശത്തിനെ വിമര്‍ശിച്ചുകൊണ്ടാണ് ദില്‍ജിത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതിന് ശേഷമായിരുന്നു കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് താരം ഒരു കോടി രൂപ നല്‍കിയത്. എന്നാൽ ലണ്ടനിൽ പ്രവർത്തിക്കുന്ന പല സംഘടനകളും കർഷക സമരത്തിന് ഫണ്ട് നല്കുന്നതായാണ് റിപ്പോർട്ട്.
Discussion about this post