ഡല്‍ഹി: കൊവിഡ് വാക്സിന് വിതരണം ഈ മാസം 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണത്തിന് പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അംഗീകാരം നല്‍കിയിരുന്നു.
വാക്സിന് സൂക്ഷിക്കാന്‍ 29,000 ശീതികരണ സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് സംഭരണശാലകള്‍. ഇവിടെ നിന്ന് സംസ്ഥാനങ്ങളിലേക്ക് വാക്സിന് എത്തിക്കും.
Discussion about this post