ഉത്തര്‍പ്രദേശില്‍ ജാതിപ്പേരെഴുതിയ ഷൂ വില്‍പ്പന നടത്തിയചെരുപ്പ് വില്‍പ്പനക്കാരനായ മുസ്ലീം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാതിപേരായ ‘ഠാകുര്‍’ എന്ന് ഷൂ സോളിലെഴുതി വില്‍പ്പന നടത്തിയ നാസിർ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിരവധി പേരുടെ പരാതി ഉണ്ടായിരുന്നു.
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസ്. ഇത് കണ്ടുപിടിച്ചപ്പോൾ ഷൂ ഉണ്ടാക്കിയ കമ്പനിയാണ് ഇത് ചെയ്തതെന്നാണ് നാസിർ പറഞ്ഞത്. എന്നാൽ കമ്പനി ഇത് നിഷേധിച്ചു. നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള കമ്പനി ഷൂവില്‍ അത്തരത്തില്‍ യാതൊന്നും എഴുതിയിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം ഷൂവിലെ ജാതിപ്പേര് കണ്ടുപിടിച്ചപ്പോൾ കണ്ടുപിടിച്ച ആളിനെതിരെ നാസിറിന്റെ പ്രകോപനപരമായ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു, മനപ്പുര്‍വ്വം അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നാസിറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘Law enforcement’ , @Uppolice style . Nasir, a roadside shoe seller is in the custody of @bulandshahrpol , booked under serious IPC sections for selling shoes with brand name ‘Thakur’, after FIR by a right wing leader who seems to have interpreted this as a casteist slur…. pic.twitter.com/QHmq1nDo7u
— Alok Pandey (@alok_pandey) January 5, 2021











