തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പലർക്കും അനാവശ്യമായ സ്ഥാനങ്ങൾ കൊടുത്തു ഖജനാവിലെ ലക്ഷങ്ങൾ പാഴാക്കുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഭരണപരിഷ്കര കമ്മീഷൻ, യുവജന കമ്മീഷൻ, ഡൽഹിയിലെ ക്യാബിനറ്റ് പദവിയോടെയുള്ള സമ്പത്തിന്റെ നിയമനം, തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇടതുയുവ തീപ്പൊരി നേതാവ് ചിന്താജെറോം 2016 ലാണ് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്.
നാല് വര്‍ഷക്കാലം ജോലി ചെയ്തതിനിടയില്‍ . ചിന്താ ജെറോം 37 ലക്ഷത്തിലധികം ശമ്പളയിനത്തില്‍ വാങ്ങിയെന്നാണ് കണക്ക്. വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കനുസരിച്ചാണ് 2016ല്‍ ജോലിക്ക് കയറിയത് മുതല്‍ ഏകദേശം 37,27,200 രൂപ ശമ്പളയിനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്. ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍ മുന്‍ തൊഴില്‍ പരിചയമില്ലാത്ത ഒരു യുവരാഷ്ട്രീയനേതാവ് ഇത്ര വലിയ തുക ശമ്പളമായി കൈപ്പറ്റിയത് പാര്‍ട്ടിയില്‍ തന്നെ ചില കോണുകളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു.
read also: എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ, അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി
യുവജന കമ്മീഷന്‍ ഈ ഔദ്യോഗിക കാലത്തിനിടയില്‍ ഒരു വിദേശയാത്രമാത്രമാണ് നടത്തിയിട്ടുള്ളത്. അത് 2019 ഫെബ്രുവരി 12,13 തീയതികളില്‍ ജര്‍മ്മനിയില്‍ വച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സയന്‍സ് പോളിസി വര്‍ക്ക് ഷോപ്പാണ്. കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ ചിലവില്‍ മറ്റു വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശരേഖ പറയുന്നു.
Discussion about this post