കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുക ഏറ്റുവാങ്ങി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗംഗാ നദി നവീകരണ പദ്ധതിയായ ‘നമാമി ഗംഗയ്ക്ക് ‘ മാതാ അമൃതാനന്ദമയി മഠം 100 കോടി രൂപ നല്‍കി അമൃതപുരിയില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ധനസഹായം ഏറ്റുവാങ്ങി. അമൃത സ്വരൂപാനന്ദ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മുന്‍കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, സി ദിവാകരന്‍ എംഎല്‍എ, മുന്‍മന്ത്രി ഒ രജാഗോപാല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എ രാജ,ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 18ന് ന്യൂഡല്‍ഹിയില്‍ മാതാ അമൃതാനന്ദമയിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മഠം ധനസഹായം വാഗ്ദാനം ചെയ്തത്.
ഗംഗാനദിയുടെ തീരത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് തുക പ്രധാനമായും ചെലവഴിക്കുക.
Discussion about this post