കോട്ടയം; ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി ഉപരാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജി വച്ചിരിക്കുന്നത് എന്നാണ് വിവരം.
ഇതോടെ പാലായിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകും. കേരളാ കോൺഗ്രസ് എം പിളർത്തിയാണ് ജോസ് കെ മാണി ഇടത് മുന്നണിയിൽ എത്തിയത്. ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകിയാൽ നിലവിൽ പാലാ എംഎൽഎയായ മാണി സി കാപ്പനും പാർട്ടിയായ എൻസിപിയും എൽഡിഎഫ് വിടുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ എൻ സിപിയിലെ ഒരു വിഭാഗം ഇടത് മുന്നണിയിൽ തുടരാനാണ് സാധ്യത.
മാണി സി കാപ്പനെ പിന്തുണയ്ക്കുന്നവർ എൽഡിഎഫ് വിട്ടാൽ അത് എൻസിപിയെയും പിളർത്തും. അങ്ങനെ സംഭവിച്ചാൽ സ്വന്തം പാർട്ടിയെ മാത്രമല്ല, ചെന്നു കയറിയ മുന്നണിയിലെ ഘടക കക്ഷിയെക്കൂടി പിളർത്തിയതിന്റെ കാരണക്കാരൻ ജോസ് കെ മാണിയാകും.
Discussion about this post