ഡല്‍ഹി: രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിന് ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന കോവിഡിനെതിരെ ഒന്നല്ല, രണ്ട് മെയ്ഡ് ഇനന് ഇന്ത്യ കോവിഡ് വാക്സിന് ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. പിപിഇ കിറ്റ്, മാസ്ക്, വെന്റിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. നിരവധി മേഖലകളില്‍ രാജ്യം വികസിതമായതും അദേഹം ചൂണ്ടിക്കാട്ടി.
Discussion about this post