കായംകുളം: കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയവുമായി ബിജെപി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനീ ദേവ് ആണ് ലീഗ് അംഗത്തെ പരാജയപ്പെടുത്തിയത്.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്. ഇതിലേക്ക് അപ്രതീക്ഷിതമായി അശ്വിനി ദേവ് മത്സരിക്കുകയായിരുന്നു. മൂന്ന് പേരുടെ പിന്തുണയോടെ അശ്വിനി ദേവ് അപ്രതീക്ഷിത വിജയം നേടി.
ജയം ഉറപ്പിച്ച് മത്സരിച്ച താൻ തോറ്റതിന് കാരണം കോൺഗ്രസ് ആണെന്ന് ലീഗ് അംഗം ആരോപിച്ചു. ബി.ജെ.പി. പ്രതിനിധിയെ വിജയിപ്പിക്കാൻ അണിയറയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു കോൺഗ്രസ് വഞ്ചന കാട്ടിയതെന്നും ലീഗ് പരാതിപ്പെട്ടു.
Discussion about this post