വാഷ്ങ്ടണ്‍: തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും അധികാരത്തില്‍ നിന്നും ഒഴിയാന്‍ വിമുഖത കാണിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്‌മെന്റ് നടപടിക്ക് നീക്കം. ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപിനെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ മന്ത്രിസഭ ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച ഉണ്ടാകുമെന്ന് യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.
ജനുവരി 20ന് മുന്‍പായി ട്രംപ് ഇംപീച്‌മെന്റ് പ്രമേയം നേരിടേണ്ടിവരും. ഇതുമായി മുന്നോട്ട് പോകുമെന്നും പെലോസി വ്യക്തമാക്കി.
‘ഈ പ്രസിഡന്റ് നമ്മുടെ ജനാധിപത്യത്തിനെതിരായി നടത്തുന്ന ആക്രമണത്തിന്റെ ഭീകരത ദിവസങ്ങള്‍ കഴിയുന്തോറും, രൂക്ഷമാവുകയാണ്, അതിനാല്‍ തന്നെ നടപടി അടിയന്തിര ആവശ്യനായി തീര്‍ന്നിരിക്കുകയാണ്’ നാന്‍സി പെലോസി കൂട്ടിച്ചേർത്തു.
Discussion about this post