തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസം തന്നെ വിജ്ഞാപനം ഇറക്കും. കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം.
കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തെയും വിചാരണയെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ഇടപെടല്‍ കേസിലുണ്ടായത്. തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികള്‍ രക്ഷപെട്ടത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടന്ന പാലക്കാട് പോക്സോ കോടതിക്കും ഹൈക്കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു.











