Saturday, January 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

by Brave India Desk
Jan 11, 2021, 02:33 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ മാധ്യമ ചർച്ചകളിലുടനീളം സ്വീകരിച്ച നിലപാട് “രാഷ്ട്രീയമായി നിങ്ങൾക്ക് മോദിയെ എതിർക്കാൻ മറ്റെന്തു സംഭവവും ഉപയോഗിക്കാം, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല ” എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ പ്രഫഷണലിസത്തിലും കരുത്തിലും പരിപൂർണ വിശ്വാസം ഇന്ത്യക്കാർക്കുണ്ട്. എന്നാൽ ചർച്ച നയിച്ച ചില അവതാരകരും കോൺഗ്രസ് , സിപിഎം പ്രതിനിധികളും പാക്കിസ്ഥാൻ്റെ അവകാശ വാദമായിരുന്നു ആധികാരികമെന്ന നിലയിൽ അവതരിപ്പിച്ചത്. പാക്കിസ്ഥാൻ സൈന്യം ചരിത്രത്തിലെവിടെയും സത്യം പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു.

Stories you may like

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

മുംബൈ അക്രമണം നടത്തിയ അജ്മൽ കസബ് ഇന്ത്യക്കാരനാണെന്ന് വരെ പ്രചരണം നടത്താൻ ശ്രമിച്ചു. ആ കുപ്രചരണം പാക്കിസ്ഥാൻ്റെ പേ റോളിൽ ഉള്ള ചില ഇന്ത്യക്കാരും നടത്തിയിരുന്നു. മുംബൈ ആക്രമണത്തിന് പിറകിൽ ഇന്ത്യക്കാർ തന്നെയാണെന്ന നറേറ്റീവ് ചമച്ച് പാക്കിസ്ഥാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ തന്നെയാണ് ബലാകോട്ട് എയർ സ്ട്രൈക്കിൽ പാക്കിസ്ഥാന് ആൾ നാശമില്ലെന്നും പൈൻ മരങ്ങൾ മാത്രമാണ് നശിച്ചത് എന്നുമുള്ള പാക് പ്രചരണവും ഏറ്റെടുത്ത് നടത്തിയത് . ഇന്ത്യൻ വ്യോമ സേന പാക് അതിർത്തിക്കുള്ളിൽ കടന്നു ചെന്ന് നടത്തിയ ധീരോദാത്തമായ ആക്രമണത്തെ ഇകഴ്ത്തി കാണിക്കാനും പെറ്റ നാടിനെ താറടിച്ചു കാണിക്കാനും ഈ കൊടും ചതിയൻമാർക്ക് ഒരു മടിയും ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.

ബലാകോട്ട് മാത്രമല്ല , ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക്കിസ്ഥാൻ്റെ സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട . ഈ രണ്ടു സംഭവങ്ങൾക്കു ശേഷവും ഉണ്ടായ പാക് നേതൃത്വത്തിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി. പാക് സൈന്യം ശക്തിപ്പെടുത്തണമെന്നും 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഇപ്പോഴുള്ളതു പോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്നുമുള്ള ഇമ്രാൻ ഖാൻ്റെ ആ പ്രസ്താവനയിൽ എല്ലാമുണ്ട്.

സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, ശത്രുവിൻറെ പേ റോളിൽ ശത്രുവിനു വേണ്ടി ശത്രുവിൻറെ പ്രപ്പഗാണ്ട ഏറ്റെടുത്തു നടത്തുന്ന രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ മാധ്യമ ചർച്ചകളിലുടനീളം സ്വീകരിച്ച നിലപാട് “രാഷ്ട്രീയമായി നിങ്ങൾക്ക് മോദിയെ എതിർക്കാൻ മറ്റെന്തു സംഭവവും ഉപയോഗിക്കാം, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല ” എന്നതായിരുന്നു.

ഒരു പൂർവ്വ സൈനികൻ്റെ മകനെന്ന നിലയ്ക്ക് ഇന്ത്യൻ സൈന്യം വെറുതേ ഒന്നും പറയില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് ആ നിലപാട് പറഞ്ഞത് . ഇന്ത്യൻ വ്യോമസേനയുടെ പ്രഫഷണലിസത്തിലും കരുത്തിലും പരിപൂർണ വിശ്വാസം ഇന്ത്യക്കാർക്കുണ്ട്.

എന്നാൽ ചർച്ച നയിച്ച ചില അവതാരകരും കോൺഗ്രസ് , സിപിഎം പ്രതിനിധികളും പാക്കിസ്ഥാൻ്റെ അവകാശ വാദമായിരുന്നു ആധികാരികമെന്ന നിലയിൽ അവതരിപ്പിച്ചത്. പാക്കിസ്ഥാൻ സൈന്യം ചരിത്രത്തിലെവിടെയും സത്യം പറഞ്ഞിട്ടില്ല എന്നോർക്കണം.

65 ൽ പാക്കിസ്ഥാൻ തോറ്റു തുന്നം പാടിയ യുദ്ധത്തിൽ ലാഹോർ സംരക്ഷിച്ചേ എന്നു പറഞ്ഞ് വിജയാഘോഷം നടത്തുന്നവരാണ് പാക്കിസ്ഥാൻ . 71 ൽ ഈസ്റ്റ് പാക്കിസ്ഥാനിൽ നടത്തിയ കൂട്ടക്കൊലകൾ ഇന്നും അവർ ന്യായീകരിക്കുന്നു . യുദ്ധത്തിൽ ആയുധം വച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ വിവരം പോലും നിരവധി ദിവസം അവർ മറച്ചു വച്ചു. കാർഗിലിൽ പാക്കിസ്ഥാൻ സൈന്യമേ ഇല്ല എന്നായിരുന്നല്ലോ വാദം . മുംബൈ അക്രമണം നടത്തിയ അജ്മൽ കസബ് ഇന്ത്യക്കാരനാണെന്ന് വരെ പ്രചരണം നടത്താൻ ശ്രമിച്ചു. ആ കുപ്രചരണം പാക്കിസ്ഥാൻ്റെ പേ റോളിൽ ഉള്ള ചില ഇന്ത്യക്കാരും നടത്തിയിരുന്നു.

മുംബൈ ആക്രമണത്തിന് പിറകിൽ ഇന്ത്യക്കാർ തന്നെയാണെന്ന നറേറ്റീവ് ചമച്ച് പാക്കിസ്ഥാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ തന്നെയാണ് ബലാകോട്ട് എയർ സ്ട്രൈക്കിൽ പാക്കിസ്ഥാന് ആൾ നാശമില്ലെന്നും പൈൻ മരങ്ങൾ മാത്രമാണ് നശിച്ചത് എന്നുമുള്ള പാക് പ്രചരണവും ഏറ്റെടുത്ത് നടത്തിയത് . ഇന്ത്യൻ വ്യോമ സേന പാക് അതിർത്തിക്കുള്ളിൽ കടന്നു ചെന്ന് നടത്തിയ ധീരോദാത്തമായ ആക്രമണത്തെ ഇകഴ്ത്തി കാണിക്കാനും പെറ്റ നാടിനെ താറടിച്ചു കാണിക്കാനും ഈ കൊടുംചതിയൻമാർക്ക് ഒരു മടിയും ഉണ്ടായില്ല .

ബലാകോട്ട് മാത്രമല്ല , ഉറി സർജിക്കൽ സ്ട്രൈക്കും വിജയകരമായിരുന്നു എന്നു മനസിലാക്കാൻ പാക്കിസ്ഥാൻ്റെ സർട്ടിഫിക്കറ്റ് എന്തായാലും വേണ്ട . ഈ രണ്ടു സംഭവങ്ങൾക്കു ശേഷവും ഉണ്ടായ പാക് നേതൃത്വത്തിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി. പാക് സൈന്യം ശക്തിപ്പെടുത്തണമെന്നും 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഇപ്പോഴുള്ളതു പോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്നുമുള്ള ഇമ്രാൻ ഖാൻ്റെ ആ പ്രസ്താവനയിൽ എല്ലാമുണ്ട്.

ഒരു കാര്യം വ്യക്തമാകുന്നു. സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, ശത്രുവിൻ്റെ പേ റോളിൽ ശത്രുവിനു വേണ്ടി ശത്രുവിൻ്റെ പ്രപ്പഗാണ്ട ഏറ്റെടുത്തു നടത്തുന്ന രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ് .

#IndianArmy #Balakot #BalakotAirStrike #SurgicalStrike 

https://www.facebook.com/Sandeepvarierbjp/photos/a.847063515335416/4923782390996821/

Tags: oppositionSandeep G VarierBalakot Air StrikesFACEBOOK
Share1TweetSendShare

Latest stories from this section

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ഐഎസ് ഭീകരരുമായി ബന്ധം: മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ പിടിയിൽ; എടിഎസിന്റെ പഴുതടച്ച നീക്കം!

ഗ്രീൻലാൻഡിനെ ചൊല്ലി തർക്കം മുറുകുന്നു; അധിനിവേശശ്രമമുണ്ടായാൽ ‘ഷൂട്ട് ഫസ്റ്റ്’;ഡാനിഷ് സൈന്യത്തിന് ഉത്തരവ്

ഗ്രീൻലാൻഡിനെ ചൊല്ലി തർക്കം മുറുകുന്നു; അധിനിവേശശ്രമമുണ്ടായാൽ ‘ഷൂട്ട് ഫസ്റ്റ്’;ഡാനിഷ് സൈന്യത്തിന് ഉത്തരവ്

Discussion about this post

Latest News

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

വിമർശനങ്ങളെ കൂസാതെ ഗീതു മോഹൻദാസ്; ‘ടോക്സിക്’ വിവാദത്തിൽ മാസ്സ് മറുപടി

വിമർശനങ്ങളെ കൂസാതെ ഗീതു മോഹൻദാസ്; ‘ടോക്സിക്’ വിവാദത്തിൽ മാസ്സ് മറുപടി

ഇപ്പോൾ നിങ്ങൾ കേൾക്കുന്ന വരികൾ അല്ലായിരുന്നു പിന്നെയും പിന്നെയും തുടക്കത്തിൽ, ശേഷമൊരു ഗിരീഷ് മാജിക്ക്, പിന്നെ പിറന്നത് ചരിത്രം: കമൽ

ഇപ്പോൾ നിങ്ങൾ കേൾക്കുന്ന വരികൾ അല്ലായിരുന്നു പിന്നെയും പിന്നെയും തുടക്കത്തിൽ, ശേഷമൊരു ഗിരീഷ് മാജിക്ക്, പിന്നെ പിറന്നത് ചരിത്രം: കമൽ

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies