ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ കാര്‍ അപകടത്തില്‍പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് ഹോട്ടലിലേക്ക് മടങ്ങവെ ഞായറാഴ്ചയാണ് മാലിക്കിന്റെ വാഹനം അപകടത്തില്‍ പെട്ടത്.
അതേസമയം, വേഗക്കൂടുതലാണ് അപകടത്തിന് കാരണമെന്ന് ട്വിറ്ററില്‍ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാലിക് റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പാക് ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ശുഐബ് മാലിക്ക്.
read also: പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി
ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ വെച്ചായിരുന്നു അപകടം. മാലിക്കിന്റെ വിലകൂടിയ സ്‌പോര്‍ട്‌സ് കാര്‍ വഴിയരികിലെ റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നുവെങ്കിലും താരം ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Discussion about this post