കൊൽക്കത്ത: കൊവിഡ് വാക്സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക്. കൊവിഷീൽഡ് വാക്സിനുകളുടെ ആദ്യ ഡോസുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിലും ബിഹാറിലെ പട്ന വിമാനത്താവളത്തിലും എത്തി.
നേരത്തെ കർണ്ണാടക, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലേക്കും വാക്സിൻ ഡോസുകൾ എത്തിയിരുന്നു. കൊവിഡ് വാക്സിൻ ഒന്നാം ഘട്ട വിതരണം രാജ്യമെമ്പാടും ജനുവരി 16ന് ആരംഭിക്കും. ഇതിന് മുന്നോടിയായി പൂനെയിൽ നിന്നും രാജ്യത്തെ പതിമൂന്ന് മേഖലകളിലേക്ക് വാക്സിൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
ഡൽഹി, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, ഷില്ലോംഗ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, പട്ന, ബംഗലൂരു, ലഖ്നൗ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് പൂനെയിൽ നിന്നും 56.5 ലക്ഷം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.











