ഹൈദരാബാദ്:ആന്ധ്രയിൽ ക്രിസ്ത്യൻ മതപരിവർത്തനം വർദ്ധിക്കുന്നതായി പരാതി. പണം നൽകി ആളുകളെ മതപരിവർത്തന് നിർബന്ധിതരാക്കുന്നതായാണ് റിപ്പോർട്ട്.
മതപരിവർത്തന വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ചു.
ജഗൻ മോഹൻ റെഡ്ഡിയുടെ അറിവോടെയാണ് ക്രിസ്തീയ പരിവർത്തനം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നായിഡു വിമർശിച്ചു. ഒരു മതം മാറ്റത്തിന് ക്രിസ്ത്യൻ പുരോഹിതർക്ക് അയ്യായിരം രൂപയുടെ ഓണറേറിയമാണ് നൽകുന്നതെന്നും നായിഡു ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സംഭവം ചർച്ചയായതോടെ വിഎച്പി ഉൾപ്പെടെയുള്ള ഹിന്ദുസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജഗൻ മോഹൻ സർക്കാർ ആന്ധ്രയിൽ വന്നതിനുശേഷം, ഹിന്ദുക്കളെ വശീകരിച്ച് പരിവർത്തനം നടത്തുകയാണെന്ന് വിഎച്പി വിമർശിച്ചു.
ഓരോ പൗരനും മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഏതെങ്കിലും സർക്കാർ ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് രവീന്ദർ സിംഗ് പറഞ്ഞു. ഭരണഘടന ലംഘിച്ച് ക്രിസ്ത്യൻ പുരോഹിതർക്ക് പ്രതിമാസം അയ്യായിരം രൂപ ഓണറേറിയം നൽകുന്നു.പള്ളികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.
“ഹിന്ദുക്കൾക്കും വികാരമുണ്ട്. ഇവിടെ ക്രിസ്ത്യാനികൾക്ക് മാത്രമല്ല മതവികാരമുള്ളത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേ വികാരമില്ലേ? വിജയനഗരത്തിലെ രാമതിർത്ഥം ക്ഷേത്രത്തിൽ തകർന്ന വിഗ്രഹങ്ങളെക്കുറിച്ച് ജുഡീഷ്യൽ, സിബിഐ അന്വേഷണം വേണമെന്നും നായിഡു ആവശ്യപ്പെട്ടു.
Discussion about this post