കൊല്ലം : കയ്യില്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ട് കൊല്ലം എസ്എന്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വര്‍ഷ പൊളിറ്റല്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളായ ആതിര, അഞ്ജലി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കയ്യില്‍ രാഖി കെട്ടിയതിനെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
തങ്ങളുടെ കോളേജുകളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമമഴിച്ചു വിടുന്നുവെന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് പ്രമേയം പാസ്സാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റ വിഷയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post