തിരുവനന്തപുരം: മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഡിസ്റ്റിലറി മുതലാളിമാരുമായി എകെജി സെന്ററില്‍ ഇടനില നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോര്പ്പറേഷന് എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്‍ വര്‍ധനവിനു സര്‍ക്കാര്‍ മുതിരില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എകെജി സെന്ററിലാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
സര്‍ക്കാറും ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇത്ര ഭീമമായ വര്‍ധനവ് ഉണ്ടായതെന്ന് പറഞ്ഞ ചെന്നിത്തല, മദ്യവില 7% വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നും മദ്യ ഉല്‍പ്പാദന കമ്ബനികള്‍ക്കു 120 കോടി ലാഭം കിട്ടിയെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post