ഗുല്‍ബര്‍ഗ : കര്‍ണാടകയില്‍ തുരന്തോ എക്സ്പ്രസിന് പാളംതെറ്റി രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ ട്രെയിനിന്റെ ഒമ്പത് ബോഗികള്‍ ഗുല്‍ബര്‍ഗയ്ക്ക് സമീപം മാര്തൂറില് വെച്ചാണ് പാളം തെറ്റിയത്. ഇന്നുപുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ നാട്ടുകാരാണ് ബോഗികളുടെ എമര്‍ജന്‍സി ജന്നലുകള്‍ പൊളിഞ്ഞ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അധികംതാമസിക്കാതെ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫിന്റെ പുണെയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള രണ്ടും സംഘങ്ങളെ അയച്ചതായി ഡയറക്ടര്‍ ജനറല്‍ ഒ.പി.സിങ് എഎന്‍ഐ വാര്‍ത്താ എജന്‍സിയെ അറിയിച്ചു. അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
Discussion about this post