ഡല്‍ഹി: ജനുവരി 26 ന് അരങ്ങേറുന്ന റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി വിദേശ നേതാക്കളാരും ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ മുഖ്യാതിഥിയാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ചതോടെയാണ് തീരുമാനം പിന്‍വലിച്ചത്.
അഞ്ചുപതിറ്റാണ്ടില്‍ ആദ്യമായാണ് മുഖ്യാതിഥിയില്ലാത്ത റിപ്പബ്ലിക് ദിന ചടങ്ങ്. ‘ആഗോള കോവിഡ് 19 സാഹചര്യം പരിഗണിച്ച്, ഈ വര്‍ഷം റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായി ഒരു വിദേശ നേതാവോ, തലവനോ ഉണ്ടാകില്ല’ -വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
Discussion about this post