കോട്ടയം: മന്ത്രി കെ ടി ജലീലിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കരയിലെ പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം ഉണ്ടായത്.
അതേസമയം പരിക്കേറ്റവരെ മന്ത്രി കെ ടി ജലീലിന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
Discussion about this post