ഛണ്ഡീഗഡ്: രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസ് ഛണ്ഡീഗഡില്‍ നിന്ന് ആരംഭിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ആദ്യ സര്‍വീസിന് പച്ചക്കൊടി കാട്ടിയത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസ് ആരംഭിച്ചത്.
ഇന്ത്യയിൽ ആദ്യമായാണ് ചെറിയ വിമാനം എയര്‍ ടാക്സിയായി ഉപയോഗിക്കുന്നത്. ഛണ്ഡീഗഡില്‍ നിന്ന് ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്.
ജനുവരി 18 മുതല്‍ ഹിസാറില്‍ നിന്ന് ഡെറാഡൂണിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post