മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ കൊറോണ വൈറസിന്റെ കോലം കത്തിച്ചും ആഘോഷം കൊഴുപ്പിച്ചു. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനൊപ്പം കൊറോണ വൈറസിന്റെ കോലവും കത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് പ്രതിരോധത്തിനായി രാപ്പകല്‍ അധ്വാനിച്ച ഡോക്ടര്‍മാര്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ച് മണ്‍ചെരാതില്‍ തിരി തെളിയിച്ചും പ്രവര്‍ത്തകര്‍ ആഘോഷിച്ചു.
ഇന്ന് രാവിലെ 10.30യോടെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കമായത്. വാക്സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
ഡല്‍ഹി എയിംസില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാകിസിന്‍ ഡോസ് സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിദ്ധ്യത്തിലാണ് മനീഷ് കുമാര്‍ വാകിസിന്‍ ഡോസ് സ്വീകരിച്ചത്.
നമ്മുടെ വാക്സിന്‍ വിതരണ യജ്ഞം പുരോഗമിക്കുന്നതോടെ മറ്റു രാജ്യങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യയുടെ വാക്സിനും നമ്മുടെ നിര്‍മാണശേഷിയും മനുഷ്യനന്മയ്ക്കു വേണ്ടിയാവണം ഉപയോഗപ്പെടുത്തേണ്ടത്. അതാണ് നമ്മുടെ പ്രതിജ്ഞാബദ്ധതയെന്നുംസ്വന്തം നിലയ്ക്ക് വാക്സിന്‍ വികസിപ്പിച്ചതോടെ ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post