പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച എല്ലാവർക്കും വിജയ് സേതുപതി നന്ദി അറിയിച്ചിട്ടുമുണ്ട്.
‘ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഒരു വാൾ. അതിനാലാണ് ആ വാളുപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമായി. ഇനി ഇത്തരം കാര്യങ്ങളിൽ ഞാൻ ശ്രദ്ധ ചിലത്താം. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്’, വിജയ് സേതുപതി പറയുന്നു.വിജയ് സേതുപതിയുടെ നാൽപത്തി മൂന്നാം പിറന്നാൾ പ്രമാണിച്ചായിരുന്നു താരം വാളുകൊണ്ട് കേക്ക് മുറിച്ചത്.
ഇത് വൻ പ്രതിഷേധത്തിന് കാരണമായി. വാളുപയോഗിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
‘എന്റെ ജന്മദിനത്തിൽ എന്നെ ആശംസിച്ച സിനിമാ മേഖലയിലെ എല്ലാ താരങ്ങൾക്കും ആരാധകർക്കും നന്ദി. ഈ അവസരത്തിൽ, ജന്മദിനാഘോഷ വേളയിൽ എന്റെ ഓഫീസിൽ മൂന്ന് ദിവസം മുമ്പ് എടുത്ത ഫോട്ടോ ചർച്ചചെയ്യപ്പെട്ടു. പിറന്നാൾ കേക്ക് അതിൽ വാളുപയോഗിച്ച് ഉപയോഗിച്ച് മുറിക്കുമായിരുന്നു.
പോൺ റാം സർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിന്റെ കഥ അനുസരിച്ച് പട്ടാക്ക് വാൾ പ്രധാന കഥാപാത്രമായിരിക്കും. അതിനാൽ എന്റെ ജന്മദിനം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിനിടെ ഞാൻ അതേ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടം വെച്ചു.
ഇനിമുതൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്.’
Discussion about this post