തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ദാക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്താണ് മദ്യവില്‍പ്പനക്ക് ആപ്പ് കൊണ്ടുവന്നത്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്ക്യു ആപ്പ് തുടങ്ങിയത്. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്‍പ്പന നടത്തിയത്.
ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ആപ്പ് വഴി വില്പന നടത്തിയത്.
Discussion about this post