ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍നിന്ന് 5,00, 100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണു ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെ ജനസമ്പര്‍ക്ക പരിപാടികള്‍ തുടരും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം 5 ലക്ഷം രൂപ സംഭാവന നല്‍കി.
ഏറ്റവും ഉയര്‍ന്ന തുക സംഭാവന നല്‍കിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ സുരേന്ദ്ര ബഹാദൂര്‍ സിങ്ങാണ് 1,11,11,111 രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവര്‍ണര്‍ ബേബി റാണി മൗര്യ 1.21 ലക്ഷവും നല്‍കി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെയും ഝാര്‍ഖണ്ഡിലെയും ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും സംഭാവന നല്‍കിയവരില്‍ പെടുന്നു.
Discussion about this post