ഡല്‍ഹി: ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അവരുടെ അഭിനിവേശവും ഉര്‍ജവും മത്സരത്തില്‍ ഉടനീളം കാണാമായിരുന്നു. ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post