മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തി. കായികക്ഷമത വീണ്ടെടുക്കാൻ രാഹുലിന് അവസരം നൽകി.
സ്പിന്നർ അക്ഷർ പട്ടേലും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയൻ പര്യടനത്തിൽ മികവ് പുലർത്തിയ ടി നടരാജൻ ടീമിലില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ചെന്നൈയിലാണ്. മൂന്നാമത്തെയും അവസാനത്തെയും മത്സരങ്ങൾ അഹമ്മദാബാദിൽ നടക്കും.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്ടൻ), അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശാർദുൽ ഠാക്കൂർ, ആർ അശ്വിൻ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ.












