ഡൽഹി: ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ ബജറ്റിന് സാക്ഷിയാകാനൊരുങ്ങി പാർലമെന്റ്. പർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇത്തവണ രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുമാണ് നടക്കുക.
ഇത്തവണ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഭ ചേരുകയെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ചോദ്യോത്തര വേളയും ശൂന്യവേളയും ഇത്തവണ ഉണ്ടാകും. ഇരുസഭകളും നാല് മണിക്കൂര്‍ വീതം ചേരും. രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് നാല് മുതല്‍ രാത്രി ഒമ്പത് വരെ രാജ്യസഭയും ചേരും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്.
സഭാ സമ്മേളനം ആരംഭിക്കുന്ന ജനുവരി 29ന് ഇരുസഭകളിലും സെന്‍ട്രല്‍ ഹാളിലുമായി അംഗങ്ങളെ ഇരുത്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്യുക. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ അംഗങ്ങളും കോവിഡ് പരിശോധന നടത്തണം. പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പാര്‍ലമെന്റിലും അംഗങ്ങളുടെ താമസ സ്ഥലങ്ങള്‍ക്ക് സമീപത്തും സജ്ജീകരിക്കുമെന്നും ലോക്സഭാ സ്പീക്കർ അറിയിച്ചു.
Discussion about this post