Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

താന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് തടയാന്‍ കഴിയുന്നത്ര ദൂരത്തിലല്ല പൊലീസുകാര്‍ ഉള്ളതെന്നും ബിന്ദു അമ്മിണി പറയുന്നുണ്ട്.

by Brave India Desk
Jan 19, 2021, 08:13 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ അതിനു മടി കാട്ടുന്നുവെന്നാരോപിച്ച്‌ ശബരിമലയിൽ അർദ്ധരാത്രി കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വഴിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് തടയാന്‍ കഴിയുന്നത്ര ദൂരത്തിലല്ല പൊലീസുകാര്‍ ഉള്ളതെന്നും ബിന്ദു അമ്മിണി പറയുന്നുണ്ട്.

താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും കറുത്ത നിറക്കാരിയും ആയതിനാലാണ് പൊലീസുകാര്‍ തന്നോട് ഇത്തരത്തില്‍ വിവേചനം കാട്ടുന്നതെന്നും അവര്‍ സൂചിപ്പിക്കുന്നു. പോസ്റ്റ് കാണാം:

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

എനിക്ക് കേരള പോലീസ് നൽകിയിരിക്കുന്ന പ്രൊട്ടക്ഷൻ വളരെ രസകരമാണ്. എന്നെ പോലെ ഒരാൾക്ക്‌ പ്രൊട്ടക്ഷൻ നൽകാൻ മടിക്കുന്ന വർക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയിൽ തങ്ങിനിൽക്കാൻ സമയംകിട്ടാറില്ല. ഷെഡ്യൂൾ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു.

ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാൻ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവർ. അതും ഒഴിവാക്കി കിട്ടാൻ കിണഞ്ഞു ശ്രമിക്കുന്നവർ കുറവല്ല. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാൽ കരഞ്ഞു വിളിക്കുന്നവരെ ക്കുറിച്ചറിയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു.

എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാൻ ആക്രമിക്കപ്പെട്ടാൽ അത് തടയാൻ ഉള്ളദൂരത്തല്ല പോലീസ് നിൽക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാൻ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂർണ ബോധ്യം ഉണ്ട്. ഞാൻ അവരെ ആണോ അതോ അവർ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു. ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വരാത്തവൾ ഇങ്ങനെ ഒക്കെ ഉളവർക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ.

നല്ല വീട്, വാഹനം, പരിചാരകർ, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവർക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേൽ ആക്രമിക്കപ്പെട്ടാൽ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികൾ കൈക്കൊള്ളാം.
NB: ഇങ്ങനെ അല്ലാതെ വളരെ സൗഹാർദ്ദത്തോടെ പ്രൊട്ടക്ഷൻ തരുന്ന അപൂർവ്വം ചിലർ ഇല്ലാതില്ല. അവരെ സ്മരിച്ചു കൊണ്ട് തന്നെ ഈ കുറിപ്പ് എഴുതട്ടെ.

Tags: bindu ammini
Share21
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies