സമരക്കാര്‍ക്കൊപ്പം ഇരിക്കാന്‍ പി.കെ ശ്രീമതിയെ തൊഴിലാളികള്‍ അനുവദിച്ചില്ല
മൂന്നാര്‍: ബോണസ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നത് തൊഴിലാളികള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി. സമരം ഒത്തു തീര്‍പ്പാക്കണമെന്നും ഇല്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് ബോണസും പത്ത് സെന്റ് സ്ഥലവും നല്‍കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ഇതിനിടെ സമരപന്തലില്‍ എത്തിയ സിപിഎം നേതാവ് പി.കെ ശ്രീമതിക്കെതിരെ പ്രതിഷേധമുയര്‍ന്നു.ശ്രീമതിയെ സമരക്കാര്‍ക്കൊപ്പം ഇരിക്കാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല.
നേരത്തെ എസ് രാജേന്ദ്രന്‍ തങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞിരുന്നു.
അതേസമയം വി.എസ് അച്യുതാനന്ദന്‍ നാളെ മൂന്നാറിലെത്തും.
Discussion about this post