ശ്രീനഗർ: കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഫലം കാണുന്നു. ജമ്മു കശ്മീരിലെ ചെനാബ് താഴ്വരയിലെ മൂന്നിൽ രണ്ട് ജില്ലകളും തീവ്രവാദിമുക്ത ജില്ലകളായെന്ന് പൊലീസ് വ്യക്തമാക്കി. ദോഡ്, റംബാൻ എന്നീ ജില്ലകളിൽ നിന്ന് തീവ്രവാദികളെ പൂർണ്ണമായും തുരത്താൻ സാധിച്ചു.
ചെനാബ് താഴ്വരയിലെ കിഷ്ത്വാറിൽ മാത്രമാണ് ഇപ്പോഴും തീവ്രവാദി സാന്നിദ്ധ്യമുള്ളത്. ഈ നിലയിൽ നടപടികൾ ശക്തമായി മുന്നോട്ട് പോയാൽ അവിടെ നിന്നും തീവ്രവാദികളെ പൂർണ്ണമായി തുരത്താൻ സാധിക്കുമെന്ന് ഡിഐജി അബ്ദുൾ ജബ്ബാർ അറിയിച്ചു. നിലവിൽ ചെനാബ് താഴ്വരയിലെ അന്തരീക്ഷം സമാധാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴ്വര റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കുമെന്നും ഡിഐജി അബ്ദുൾ ജബ്ബാർ വ്യക്തമാക്കി.
Discussion about this post