മംഗലാപുരം: ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കമ്മീഷണറുടെ മുന്നിൽ വെച്ച് കരണത്തടിച്ച് യുവതി. കാസർകോട് സ്വദേശി ഹുസൈനാണ് പരസ്യമായി തല്ല് വാങ്ങി നാണം കെട്ടത്.
മംഗളൂരുവിനടുത്ത് നിന്നുമാണ് പെണ്‍കുട്ടി ബസിൽ കയറിയത്. കുറച്ചു കഴിഞ്ഞപ്പോൾ മുതൽ ഹുസൈൻ ശല്യം ചെയ്യാൻ തുടങ്ങി. ശല്യപ്പെടുത്തല്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി ഹുസൈന്റെ ഫോട്ടോയെടുത്തു. അപ്പോൾ പ്രതി ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊടുത്തു. തുടര്‍ന്ന് ബസ്സില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി സാമൂഹിക മാധ്യമം വഴി ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
പെൺകുട്ടി സാമൂഹിക മാധ്യമം വഴി വെളിപ്പെടുത്തല്‍ നടത്തിയതോടെ പോലീസ് ഇടപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി കരണത്തടിച്ചത്.
അതേസമയം പീഡന ശ്രമത്തെക്കുറിച്ച് ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്ന് പെൺകുട്ടി പറയുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്നും യുവതിയുടെ അഭിഭാഷകന് പറഞ്ഞു.
Discussion about this post