കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉണ്ടാക്കിയതായിരുന്നു പ്രതിഷേധ കൂട്ടായ്മ. എന്നാൽ ഈ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമായി പിന്നീട് നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഹോദരി ആന്‍സിയെയാണു സമരത്തിനു നേതൃത്വം നല്‍കിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആന്‍സിയെ കാണാനില്ലെന്നു ഭര്‍ത്താവ് മുനീര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ പോയതെങ്കിലും എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിലാണ് ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. ഭർത്താവുമായി ഇവർക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വീട്ടുകാരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുവരും മുവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
കടയ്ക്കാവൂർ പോക്സോ കേസിൽ നിർണ്ണായക വഴിത്തിരിവ്, അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഇവരെ ഇരവിപുരം പൊലീസിനു കൈമാറി. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്‍സിയുടെ അഭിമുഖങ്ങള്‍ക്കു വന്‍ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സെപ്റ്റംബര്‍ 3നാണ് റംസി (24) ജീവനൊടുക്കിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം, സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി.
Discussion about this post