കൊച്ചി: കൊച്ചി നഗരസഭയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന് കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്കിയില്ലെന്നാരോപിച്ചാണ് രാജി.
ചെയര്മാന് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് ഇപ്പോഴും എല്‍ഡിഎഫിന്റെ ഭരണം.
അതേസമയം കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക് ലഭിച്ചു. നികുതി അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയായി ബിജെപിയിലെ പ്രിയ പ്രശാന്തിനെയാണ് തെരഞ്ഞെടുത്തത്.
Discussion about this post