ജയ് ശ്രീറാം വിളിക്കെതിരെ വിമര്‍ശനമുയര്‍ത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒരു ലക്ഷം ജയ് ശ്രീറാം പോസ്റ്റ് കാര്‍ഡുകള്‍ അയക്കാന്‍ ബിജെപി. ജയ് ശ്രീറാം’ എന്നെഴുതിയ ഒരുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതാ ബാനര്‍ജിക്ക് അയയ്ക്കുമെന്ന് ബിജെപിയുടെ തേജീന്ദര്‍ പാല് സിംഗ് ബഗ്ഗയാണ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക പരിപാടിയില്‍ പങ്കെടുക്കവെയാണ് മമത ക്ഷുഭിതയായത്. പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ജയ് ശ്രീറാം വിളി ഉയർന്നതോടെ പ്രസംഗം പൂർത്തിയാക്കാതെ ക്ഷുഭിതയായി വേദി വിടുകയായിരുന്നു.
Discussion about this post