തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്. ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡി എ ഇ എന്നിവയ്ക്ക് മുന്നിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 8 മുതൽ 11 വരെ സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപി, ഇലക്ക്ടീവ് ശസ്ത്രക്രിയ, അധ്യാപനം എന്നിവ ഈ സമയത്ത് ബഹിഷ്കരിക്കും. ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.
Discussion about this post