കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കവേ ചില മണ്ഡലങ്ങളില്‍ ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് പ്രത്യേകമായി തന്നെ സംസ്ഥാനമൊട്ടാകെ ചോദ്യമുയരാറുണ്ട്. അത്തരമൊരു മണ്ഡലമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനീധികരിക്കുന്ന ധര്‍മ്മടം. ധര്‍മ്മടം മണ്ഡലം സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലമാണ്. 2008ല്‍ രൂപീകരിച്ചത് മുതല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ എട്ട് ഗ്രാമഞ്ചായത്തുകളാണുള്ളത്.
ചെമ്പിലോട്. കടമ്പൂര്‍, പെരളശേരി, വേങ്ങാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, ധര്‍മ്മടം എന്നിങ്ങനെയാണ് പഞ്ചായത്തുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടമ്പൂരും മുഴപ്പിലങ്ങാടും ഒഴിച്ചുള്ള പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നു. മുഖ്യമന്ത്രി തന്നെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.കഴിഞ്ഞ തവണ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
കൊച്ചിയിൽ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
ഈ സാഹചര്യത്തില്‍ യുഡിഎഫ് പക്ഷത്ത് നിന്ന് ഉയരുന്ന പേര് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന്റേതാണ്.കോണ്‍ഗ്രസ് വക്താവും മാഹി ചെറുകല്ലായി സ്വദേശിയുമായ ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാക്കുവാന്‍ എഐസിസിക്ക് താല്‍പര്യമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഷമ മൂഹമ്മദിന് വേണ്ടി സംസാരിക്കുന്നുണ്ട്.
ദല്‍ഹി കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ധര്‍മ്മടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ ഷമ മുഹമ്മദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.കടമ്പൂര്‍ ഇക്കുറി യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. മുഴപ്പിലങ്ങാട് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും കേവല ഭൂരിപക്ഷമില്ല.
Discussion about this post