കൊച്ചി: ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് കളമശേരിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍ പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്.ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.അക്രമികളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസില്‍ താഴെയുള്ളവരുമായിരുന്നു.
മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
മാറിടത്തിൽ കൈവച്ചത് ‘ചർമ സ്പർശനമല്ല’; അത് ലൈംഗിക പീഡനമല്ല: വിചിത്ര വാദവുമായി കോടതി
സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കേരളത്തിൽ കോവിഡ് കുതിച്ചുയരുന്നു, ദേശീയ ശരാശരിയുടെ ആറിരട്ടി; ചർച്ച ചെയ്യാതെ മാധ്യമങ്ങൾ
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി മെഡിക്കള്‍ കോളജ് ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.
Discussion about this post