ന്യൂഡൽഹി; വീണ്ടും അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായതായി ദേശീയമാധ്യമങ്ങളുടെ വീഡിയോ റിപ്പോർട്ട്. ഇത്തവണ വടക്കൻ സിക്കിം അതിർത്തിയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് സൈനികരെ ഇന്ത്യൻ സേന നന്നായി പെരുമാറി അതിർത്തിയിൽ നിന്ന് തള്ളി പുറത്താക്കി. നേരിട്ടുള്ള കയ്യാങ്കളിയുടെ വീഡിയോ ആണ് ഇപ്പോൾ ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുന്നത്.
സിക്കിമിലെ നാകുലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായാണു ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 ദിവസം മുന്‍പാണു സംഭവം. അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞതാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ചൈനയുടെ 20 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തടയുകയും അടിച്ചോടിക്കുകയും ചെയ്യുന്നുണ്ട്.
സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് നാലു സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല. എങ്കിലും ജനുവരി 22 നാണു ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
Discussion about this post