ഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും ആജീവനാന്ത വിലക്കിന് സാധ്യത. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസുകൾ അയച്ചു. നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ചോദിച്ച ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ല എന്നാണ് വിവരം.
ഇന്ത്യയുടെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടിക് ടോക്, ഹേലോ, വീ ചാറ്റ്, ആലിബാബയുടെ യു സി ബ്രൗസർ, യു സി ന്യൂസ്, ഷീൻ, ക്ലബ് ഫാക്ടറി, ലൈകീ, ബിഗോ ലൈവ്, ക്ലാഷ് ഓഫ് കിംഗ്സ്, കാം സ്കാനർ തുടങ്ങിയ ആപ്പുകൾ നിരോധിച്ചത്.
ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമായിരുന്നു നിരോധനം. രണ്ടാം ഘട്ടത്തിൽ നിരോധിച്ച 118 ആപ്പുകൾക്കും ആജീവനാന്ത വിലക്ക് വരാനാണ് സാധ്യത. നവംബറിൽ നിരോധിച്ച ആപ്പുകൾക്കും സമാനമായ രീതിയിൽ നിരോധനം ഉണ്ടാകാനാണ് സാധ്യത.
ആലി എക്സ്പ്രസ്, പബ്ജി മൊബൈൽ, സ്നാക് വീഡിയോ, കാം കാർഡ്, വീ വർക്ക് ചൈന, വീ ഡേറ്റ് തുടങ്ങിയ ആപ്പുകളും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്.











Discussion about this post