ഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്ന് ഡൽഹി പൊലീസ്. വെടിവെപ്പിലാണ് മരണമെന്ന മാധ്യമ വാർത്തകൾ പൊലീസ് തള്ളി. സെൻട്രൽ ഡൽഹിയിലെ ഐടിഓ ജംഗ്ഷനിലാണ് ഇന്ന് ഒരു സമരക്കാരൻ മരിച്ചത്.
പൊലീസ് വെടിവെപ്പിലാണ് ഇയാൾ മരിച്ചതെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ദീൻ ദയാൽ ഉപാദ്ധ്യായ മാർഗ്ഗിലുണ്ടായിരുന്ന സമരക്കാരായിരുന്നു. ഇത് പിന്നീട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇയാൾ മരിച്ചത് നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രമസമാധാന നിയന്ത്രണം നേരിട്ട് ഏറ്റെടുത്തതോടെ അക്രമങ്ങൾ അവസാനിച്ചു. ഇന്റർനെറ്റ് നിയന്ത്രണവും അർദ്ധസൈനിക വിന്യാസവും ഏർപ്പെടുത്തിയതോടെ സമരക്കാർ അക്രമം അവസാനിപ്പിച്ച് മടങ്ങി. കർഷകർ ചെങ്കോട്ടയിൽ നിന്നും സിവിൽ ലൈൻസിൽ നിന്നും മജ്നു കാ ടിലായിൽ നിന്നും ബുറാദി ഫ്ലൈ ഓവറിൽ നിന്നും മടങ്ങുകയാണ്.
Discussion about this post