ഡൽഹി: രാജ്യതലസ്ഥാനത്ത് സമരത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ടവരുടെ ട്രാക്ടറുകളിൽ വിദേശ മദ്യവും ഉപ്പേരിയും. ചുവപ്പ് വസ്ത്രങ്ങളിൽ പൊതിഞ്ഞാണ് മദ്യവും ഉപ്പേരിയും സൂക്ഷിച്ചിരുന്നത്. ഇവ പൊലീസ് പിടികൂടി.
Police seize Liquor from tractors, police sit on roads to block rally #Delhi #TV9News #Tractorrally pic.twitter.com/jpC1Eazx48
— Tv9 Gujarati (@tv9gujarati) January 26, 2021
കർഷകർ എന്ന വ്യജേന എത്തിയവരാണ് ഡൽഹിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന പൊലീസിന്റെ വാദം ഇതോടെ കൂടുതൽ വിശ്വാസ്യമാവുകയാണ്. പ്രതിഷേധക്കാർക്ക് വേണ്ടി ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസും ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയും ഉൾപ്പെടെ ധനസമാഹരണം നടത്തിയിരുന്നു.
അക്രമാസക്തമായ സമരത്തിന് പിന്നിൽ യഥാർത്ഥ കർഷകരല്ലെന്നും ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുമുള്ള വാദം ശക്തമാണ്. ഇത് ശരിവെക്കുന്ന തരത്തിൽ ചില കർഷക നേതാക്കളും പ്രസ്താവന നടത്തിയിരുന്നു.
Discussion about this post