ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം. കൊവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി.
കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.അറുപത്തിമൂന്നുകാരിയായ ശശികല നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ജയില്‍ മോചിതായ കാര്യം ഡോക്‌ടര്‍മാര്‍ വഴിയാണ് ജയില്‍ അധികൃതര്‍ ശശികലയെ അറിയിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ ശശികലയില്‍ നിന്ന് ഒപ്പിട്ടുവാങ്ങി.
കൊവിഡ് ചികിത്സ പൂര്‍ത്തിയായാല്‍ ശശികലയ്‌ക്ക് നാട്ടിലേക്ക് മടങ്ങാം. ആശുപത്രിക്ക് പുറത്ത് ശശികലയുടെ അണികള്‍ ഒത്തുകൂടിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ശശികലയുടെ ജയില്‍ മോചനം എന്നതാണ് ശ്രദ്ധേയം.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകര്‍ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലില്‍ അടച്ചത്.








