തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിറ്റിലെ തുണിസഞ്ചിമാത്രമാണ് പിണറായി വിജയന്റെ സംഭാവനയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇത് പറയാന്‍ കോണ്‍ഗ്രസോ ബിജെപിയോ ശ്രമിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യമാധ്യമത്തിലെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭക്ഷ്യകിറ്റ് വിതരണം ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ നിന്നുകൊടുക്കുന്നതോ, പിണറായി വിജയന്റെ കുടുംബസ്വത്തോ അല്ല. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നതിനെ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യുന്നുവെന്നേയുള്ളൂ. പിണറായിയുടെതായിട്ട് തുണിസഞ്ചി മാത്രമേയുള്ളൂ. ബാക്കി മുഴുവന്‍ കേന്ദ്രം സൗജന്യമായിട്ട് കൊടുക്കുന്നതാണെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
ഫ്രീ കൊടുക്കുന്ന 35 കിലോ അരിയും, 15 രൂപവച്ച് കൊടുക്കുന്ന 10 കിലോ അരിയുടെയും എഴുപത് ശതമാനവും കേന്ദ്രം നല്‍കുന്നതാണ്. പക്ഷേ ജനം വിചാരിച്ചിരിക്കുന്നത് പിണറായി തരുന്ന ഔദാര്യമാണെന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post